Trending

ടാങ്കർ ലോറി തലയിലൂടെ കയറിയിറങ്ങി കാൽനടക്കാരന് ദാരുണാന്ത്യം


കോട്ടയം: ടാങ്കർ ലോറി തലയിലൂടെ കയറിയിറങ്ങി കാൽനടക്കാരന് ദാരുണാന്ത്യം. കോട്ടയം പാമ്പാടിയിൽ ഒൻപതാം മൈലിലാണ് അപകടം നടന്നത്. പാമ്പാടി കുമ്പന്താനം ചീനിക്കടുപ്പിൽ സി എം കുട്ടപ്പനാണ് (75) മരിച്ചത്. പ്രദേശത്തെ പെട്രോൾ പമ്പിനു സമീപത്തെ വളവിൽ കൂടി നടന്നു പോകുകയായിരുന്ന കുട്ടപ്പനെ ടാങ്കർ ലോറി ഇടിച്ചു വീഴ്ത്തുകയായിരുന്നു.

കോട്ടയം ഭാഗത്തു നിന്നും കുമളി ഭാഗത്തേയ്ക്കു പോകുകയായിരുന്നു ടാങ്കർ ലോറി.ഇടിയുടെ ആഘാതത്തിൽ ലോറിയുടെ അടിയിലേക്ക് വീണ വയോധികന്റെ തലയിലൂടെ ലോറി കയറിയിറങ്ങി. നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ ആശുപത്രിയിലേയ്ക്കു മാറ്റാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.


വീട്ടിലേക്കുള്ള പച്ചക്കറിയും വീട്ടുസാധനങ്ങളും വാങ്ങിച്ചു മടങ്ങുകയായിരുന്നു വയോധികൻ .ഫയർ ഫോഴ്സ് എത്തി റോഡും പരിസരവും ശക്തിയിൽ വെള്ളമടിച്ചു വൃത്തിയാക്കി. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സംസ്ക്കാരം പിന്നീട്. ഭാര്യ: തങ്കമ്മ മക്കൾ: സി കെ രാജു , ഓമന. മരുമക്കൾ : കുഞ്ഞുമോൾ , പരേതനായ റെജി.


T News

working in the field of advertising and printing

Post a Comment

Previous Post Next Post