അതേസമയം സംസ്ഥാനത്ത് പലയിടങ്ങളിലും കാറ്റും മഴയും തുടരുകയാണ്. തിരുവനന്തപുരം ശ്രീകാര്യത്ത് തെങ്ങ് മറിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. ചെറുവയ്ക്കൽ, ശേഖരൻ നായർ ലൈനിൽ ജലജാ ഭവനിൽ ജലജ കുമാരി (61) ആണ് മരിച്ചത്. ശക്തമായ കാറ്റിൽ വീടിനു സമീപത്തെ തെങ്ങ് കടപുഴകി ജലജ കുമാരിയുടെ ദേഹത്ത് വീഴുകയായിരുന്നു. തൃശ്ശൂരിൽ കനത്ത മഴയിൽ സെന്റ് തോമസ് കോളജിന്റെ മതിൽ ഇടിഞ്ഞു വീണു. സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിനും സ്കൂട്ടറിനും തകരാർ പറ്റി. ആർക്കും പരിക്കില്ല.
ആലപ്പുഴ ജില്ലയില്‍ അതീവ ജാഗ്രത തുടരുകയാണ്. ജില്ലയിൽ ഇന്നലെ രാത്രി മുതൽ തുടങ്ങിയ മഴ പലയിടങ്ങളിലും തുടരുകയാണ്. നദികളിലെ ജല നിരപ്പ് മുന്നറിയിപ്പ് നിരക്കിന് മുകളിലാണ്. ശക്തമായ കാറ്റിലും മഴയിലും 17 വീടുകള്‍ ഭാഗികമായി തകര്‍ന്നു. മരങ്ങൾ വീണാണ് വീടുകൾ നശിച്ചത്. ചെങ്ങന്നൂര്‍ താലൂക്കിൽ നാലും, കാര്‍ത്തികപ്പള്ളി താലൂക്കിൽ രണ്ടും, മാവേലിക്കര താലൂക്കിൽ എട്ടും, കുട്ടനാട് താലൂക്കിൽ മൂന്നും വീടുകളാണ് തകർന്നത്.
