കൊച്ചി:മട്ടാഞ്ചേരിയിൽ വൻ ലഹരിമരുന്ന് വേട്ട. 25 ലക്ഷം രൂപ വിലവരുന്ന 500 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കൂവപ്പാടം സ്വദേശി ശ്രീനിഷ് ആണ് പിടിയിൽ ആയത്. ഇയാളുടെ കൈയ്യിൽ നിന്ന് 20,000 രൂപയും പൊലീസ് കണ്ടെടുത്തു.
പൊലീസ് നടത്തിയ വാഹന പരിശോധനയിൽ മട്ടാഞ്ചേരി ചുള്ളിക്കൽ കൊച്ചങ്ങാടി കല്ല് ഗോഡൗണിന് സമീപത്തു നിന്നാണ് ഇയാൾ പിടിയിലായത്.
ജില്ലയിലെ ലഹരി മരുന്ന് വിൽപ്പന ശൃംഖലയിലെ പ്രധാനിയാണ് പിടിയിലായ ശ്രീനിഷ്. ഇയാൾ ബെംഗലൂരുവിൽ നിന്നാണ് ലഹരി മരുന്ന് കൊണ്ടുവന്നത്. പിടിയിലായ എസ്. ശ്രീനിഷ് നിരവധി കേസുകളിൽ പ്രതിയാണ്.
വിപണിയിൽ ഇരുപത്തിയഞ്ചുലക്ഷം രൂപവില വരും പിടിച്ചെടുത്ത എം.ഡി.എം.എയ്ക്ക്. പ്രതി ലഹരി മരുന്ന് വില്പന നടത്തിയത് ആർക്കൊക്കെ എന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. മട്ടാഞ്ചേരി അസിസ്റ്ററ്റ് കമ്മീഷണർ വി.ജി. രവീന്ദ്രനാഥിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
