മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിൽ പൊലീസിന്റെ സ്വർണ വേട്ട തുടരുന്നു. മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 995 ഗ്രാം സ്വർണമാണ് പോലീസ് പിടികൂടിയത്. ജിദ്ദയിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കോഴിക്കോട് മുക്കം സ്വദേശി അബ്ദുൾ ഗഫൂർ (32) ആണ് പിടിയിലായത്. ക്യാപ്സൂള്‍ രൂപത്തില്‍ 995 ഗ്രാം സ്വര്‍ണ്ണം മിശ്രിതരൂപത്തില്‍ ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്.
നാല് ക്യാപ്സൂളുകളായാണ് ഇയാള്‍ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് വച്ചത്. ആഭ്യന്തര വീപണിയില്‍ 45 ലക്ഷം രൂപയിലേറെ വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണ മിശ്രിതത്തിന്. ഏകദേശം 118 പവനിൽ അധികം തൂക്കം വരും ഈ സ്വർണത്തിന്.
ചൊവ്വാഴ്ച രാവിലെ 11.15 ന് ജിദ്ദയിൽ നിന്ന് ഇൻഡിഗോ വിമാനത്തിലാണ് (നമ്പർ 6E 1843) ഗഫൂർ എത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 12.20 ന് വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയ അബ്ദുൾ ഗഫൂറിനെ വിമാനത്താവളത്തിലെ എയ്ഡ് പോസ്റ്റിലെ പൊലീസുകാർ കസ്റ്റഡിയിൽ എടുത്തു. മുന്‍കൂട്ടി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അബ്ദുല്‍ ഗഫൂറിനെ തടഞ്ഞ് എയ്ഡ് പോസ്റ്റിലേക്ക് കൂട്ടികൊണ്ട് പോയി ചോദ്യം ചെയ്തത്.