സുൽത്താൻ ബത്തേരി:മുത്തങ്ങ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദ്ദീനും സംഘവും മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വെച്ച് നടത്തിയ വാഹനപരിശോധനയില്‍ മൈസൂര് -കോഴിക്കോട് ബസ് യാത്രികരായ രണ്ട് യുവാക്കളില്‍ നിന്നും 339 ഗ്രാം എംഡിഎംഎ പിടികൂടി. മയക്കുമുരുന്ന് കടത്തിയ കോഴികോട് മാങ്കാവ് സ്വദേശിയായ പുളിക്കല്‍ വീട്ടില്‍ ആരുണ്‍കുമാര്‍ പി വ. 24, കോഴികോട് കുന്ദമംഗലം സ്വദേശി കന്നി പൊയില്‍ വീട്ടില്‍ സജിത്ത് കെ.വി 35 എന്നിവരെ അറസ്റ്റ് ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷെഫീക്ക് റ്റി.എച്ച്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.പി ലത്തീഫ് വി.ആര്‍ ബാബുരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സോമന്‍.എം, അനൂപ്.ഇ വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സുദിവ്യ ബായ് റ്റി.പി, ബിന്ദു കെ.കെ എന്നിവര്‍ പങ്കെടുത്തു.
പിടികൂടിയ മയക്കുമരുന്നിന് വിപണിയില്‍ 15 ലക്ഷത്തോളം വിലമതിക്കുമെന്ന് എക്‌സൈസ് അറിയിച്ചു
