Trending

കാറിന്‍റെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് ബസിലിടിച്ചു, തമിഴ്നാട്ടില്‍ 3 മലയാളികള്‍ മരിച്ചു




മധുര
തമിഴ്നാട് ദിണ്ടിഗൽ പന്നൈപട്ടിയില്‍ കാറും ബസും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു. തിരുവനന്തപുരം ചാല സ്വദേശി അശോകൻ, ഭാര്യ ശൈലജ, പേരമകൻ ആരവ് (1) എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍പ്പെട്ടത് തിരുവനന്തപുരം സ്വദേശികളായ തീര്‍ത്ഥാടക സംഘമാണ്. തീർഥാടക സംഘം സഞ്ചരിച്ച കാറ് അപകടത്തിൽപ്പെടുകയായിരുന്നു. പഴനിയിൽ നിന്ന് മധുരയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. കാറിന്‍റെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയും പിന്നീട് ബസിൽ ഇടിക്കുകയായിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post