Trending

വൈത്തിരി സ്വദേശിയുടെ 12 ലക്ഷം കൈക്കലാക്കിയ ഓൺലൈൻ തട്ടിപ്പ് സംഘം ഡൽഹിൽ പിടിയിൽ





വ്യാജ കോൾ സെന്റർ റെയ്ഡ് ചെയ്ത് വൻ തട്ടിപ്പ് സംഘത്തെ ഡൽഹിയിൽ നിന്നും വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു. ലക്കി ഡ്രോ സമ്മാന പദ്ധതിയിൽ എക്സ്യുവി കാർ സമ്മാനമായി ലഭിച്ചിട്ടുണ്ട് എന്ന് വിശ്വസിപ്പിച്ച് വൈത്തിരി സ്വദേശിയിൽ നിന്നും 12 ലക്ഷത്തോളം രൂപ തട്ടിയെടുത്ത വൻ ഓൺലൈൻ തട്ടിപ്പ് സംഘത്തെയാണ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷജു ജോസഫും സംഘവും ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്തത്. 


ബിഹാർ സ്വദേശിയായ സിൻ്റു ശർമ്മ (31), തമിഴ്നാട് സ്വദേശി അമൽ (19), എറണാകുളം സ്വദേശി അഭിഷേക് (24), പത്തനംതിട്ട സ്വദേശി പ്രവീൺ (24) എന്നിവരാണ് പിടിയിലായത്.

ബീഹാറിൽ നിന്നുള്ളവർ നടത്തുന്ന വൻ വ്യാജകാൾ സെ ൻ്റർ മാഫിയ ആണ് പിടിയിലായത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post