Trending

പുതുപ്പാടി കത്തിക്കുത്ത്; പ്രതിയെ റിമാൻറ് ചെയ്തു. (west Kaitha poil)


പുതുപ്പാടി: കൈതപ്പൊയിലിൽ  കുന്നിടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ രണ്ടു പേരെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി വെസ്റ്റ് കൈതപോയിൽ കല്ലടിക്കുന്ന് ദാസനെ താമരശ്ശേരി ജുഡീഷ്യ മജിസ്ട്രേറ്റ് കോടതി റിമാൻറു ചെയ്തു. സഹോദരുനുമായുള്ള തർക്കം പരിഹരിക്കുന്നതിനായി എത്തിയ ഇഖ്ബാൽ, ഷമീർ ബാബു എന്നിവർക്കാണ് കുത്തേറ്റത്. ശനിയാഴ്ച രാത്രി 11.30 ഓടെ യായിരുന്നു സംഭവം.


വിജയൻ്റെ വീടിൻ്റെ ഏതാനും മീറ്റർ അകലെ ദാസൻ്റെ വീടിനും അടുത്തായി കൊടുവള്ളി സ്വദേശികളുടെ ഉടമസ് സ്ഥതയിലുള്ള സ്ഥലത്ത് രാത്രി jcb വെച്ച് മണ്ണിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിജയൻ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് ആധാരം.വിജയൻ സിപിഐ ( എം) ലോക്കൽ കമ്മിറ്റി അംഗമാണ്.

രണ്ടു വർഷം മുമ്പ് വിജയൻ്റെ വീടിന് പിന്നിൽ നിന്നും മണ്ണ് നീക്കം ചെയ്തപ്പോൾ ഈ കൊടുവള്ളി സ്വദേശി റവന്യൂ അധികൃതർക്ക് പരാതി നൽകുകയും ഭീമമായ തുക പിഴ ഒടുക്കുകയും ചെയ്തിരുന്നു.

അതേ ആളുകൾ തന്നെ രാത്രിയിൽ മണ്ണെടുക്കുന്നത് ചോദ്യം ചെയ്യുകയും സി പി ഐ (എം) നേതാക്കളെ അറിയിക്കുകയുമായിരുന്നു.സി പി ഐ (എം) ലോക്കൽ സെക്രട്ടറി ഷൈജലിൻ്റെ നേതൃത്വത്തിൽ പ്രവർത്തകരെത്തി മണ്ണെടുപ്പ് നിർത്തിവെപ്പിച്ച് തിരികെ പോയി.

ഇതിന് മന്ത്രിക്കുന്നുകൾക്ക് ശേഷം മണ്ണെടുത്ത സ്ഥലമുടക്ക് ഒപ്പം വിജയൻ്റെ സഹോദരൻ ചേർന്ന് വിജയനു നേരെ കയ്യേറ്റം നടത്തി.
.ഈ വിവരം അറിഞ്ഞ് വീണ്ടും സ്ഥലത്തേക്ക് വരികയായിരുന്ന സി പി എം പ്രവർത്തകരായ ഇക്ബാൽ,ഷമീർ ബാബു എന്നിവരെ ദാസൻ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.ഇക്ബാലിന് പുറത്തും, ഷമീർ ബാബുവിന് വയറിനുമാണ് കുത്തേറ്റത്.



സ്ഥലത്ത് പോലീസും,ഫോറൻസിക് സംഘവും പരിശോധന നടത്തി.

T News

working in the field of advertising and printing

Post a Comment

Previous Post Next Post