താമരശ്ശേരി: കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാത നവീകരണത്തിൻ്റെ ഭാഗമായി താമരശ്ശേരിക്ക് സമീപം അവേലം ഭാഗത്ത് അശാസ്ത്രീയമായി നിർമ്മിച്ച ഓവുചാൽ പൊളിച്ചുനീക്കാൻ ആരംഭിച്ചു.
അപകടം ക്ഷണിച്ചു വരുത്തുന്ന രൂപത്തിലും, വെള്ളം ഒഴുകി പോകുന്നതിന് വേണ്ട ആഴമില്ലാതെയും, റോഡിന് നിലവിലുള്ള വീതി നഷ്ടമാവുന്ന രൂപത്തിലുമായിരുന്നു നിർമ്മാണം നടത്തിയിരുന്നത്.
കുഴിയെടുക്കാതെ ക്വാറി പേസ്റ്റ് ഇറക്കി ചാലു രൂപത്തിലാക്കി അതിനു മേലെ സിമൻ്റ് തേച്ചുപിടിപ്പിച്ചായിരുന്നു നിർമ്മാണം.
ഇത് മാധ്യമങ്ങൾ വാർത്തയാക്കിയതിനെ തുടർന്നാണ് നേരത്തെ നിർമ്മിച്ച ചാൽ പൂർണമായും നീക്കം ചെയ്ത്, jcb ഉപയോഗിച്ച് ആഴത്തിൽ കുഴിയെടുത്ത്,കോൺക്രീറ്റ് ബ്ലോക്കുകൾ ഇറക്കി മറ്റു സ്ഥലങ്ങളിൽ നിർമ്മിച്ചതിന് സമാനമായി ഓവുചാൽ നിർമ്മാണം വീണ്ടും ആരംഭിച്ചത്.
