Trending

കൂത്തുപറമ്പ് മാനന്തേരിയിൽ സ്വകാര്യ ബസ് വയലിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്


കൂത്തുപറമ്പ് : കൂത്തുപറമ്പ് മാനന്തേരിയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. കൂത്തുപറമ്പിന് സമീപം മാനന്തേരി കാവിന്‍മൂല എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 രാവിലെ എട്ടുമണിയോടുകൂടിയാണ് അപകടം ഉണ്ടായത്. ആരുടെ പരുക്കും ഗുരുതരമല്ല. മാനന്തേരി- വണ്ണാത്തിമൂല പ്രദേശങ്ങളിലൂടെ സര്‍വീസ് നടത്തുന്ന അമ്പിളി എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. 
T News

working in the field of advertising and printing

Post a Comment

Previous Post Next Post