തിരുവനന്തപുരം: വർക്കലയിൽ പതിനേഴുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വെട്ടൂർ സ്വദേശി അനീഷ് എന്ന് വിളിക്കുന്ന അരുൺകുമാർ (28) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 24 ന് വൈകിട്ട് 5.30 ഓടെ വീടിനടുത്തുള്ള കടയിൽ സാധനങ്ങൾ വാങ്ങാൻ പോയതാണ് പെൺകുട്ടി.
ഏറെ നേരം കഴിഞ്ഞിട്ടും തിരികെ എത്തതായപ്പോൾ പെൺകുട്ടിയുടെ രക്ഷിതാക്കൾ കുട്ടിയെ കാണാനില്ല എന്ന് വർക്കല പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് വർക്കല പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കണ്ടെത്തുകയായിരുന്നു.
പെൺകുട്ടിയെ പ്രണയം നടിച്ച് ഇയാൾ ബൈക്കിൽ തട്ടിക്കൊണ്ടു പോവുകയായിരുന്നു. കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചുവെന്നും പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പോക്സോ വകുപ്പുകൾ ചുമത്തി പൊലിസ് കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.