Trending

കോട്ടയം കോരുത്തോട് യുവതിയെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി


കോട്ടയം: കോരുത്തോട് മടുക്കയില്‍ യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുരുന്നുമലയില്‍ പുതുപ്പറമ്പില്‍ ശ്യാമിന്‍റെ ഭാര്യ അഞ്ജലിയെയാണ് ബുധനാഴ്ച രാവിലെ വീട്ടിലെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.


രാവിലെ എഴുന്നേറ്റപ്പോള്‍ അഞ്ജലിയെ കിടപ്പുമുറിയില്‍ കണ്ടില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഭര്‍ത്താവ് വീട്ടിലും സമീപത്തും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ കിണര്‍ മൂടിയിട്ടിരുന്ന വല മാറ്റിയതായി ശ്രദ്ധയില്‍പ്പെടുകയും കിണര്‍ പരിശോധിച്ചപ്പോള്‍ അഞ്ജലിയെ മരിച്ചനിലയില്‍ കണ്ടെത്തുകയുമായിരുന്നു. യുവതിയുടെ മൊബൈല്‍ ഫോണ്‍ കാണാനില്ലെന്ന വിവരമുണ്ടെന്നും കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ വിനോദ് പറഞ്ഞു.

പ്രണയിച്ച് വിവാഹം കഴിച്ച ശ്യാമിനും അഞ്ജലിക്കും  അഞ്ച് വയസ്സുള്ള ഇരട്ടക്കുട്ടികളുണ്ട്. മുണ്ടക്കയം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post