Trending

വാഹന അപകടത്തിൽ അഞ്ചു വയസ്സുകാരി മരിച്ചു.






കൽപ്പറ്റ:മുട്ടിൽ കൊളവയലിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് വിദ്വാർത്ഥിനി മരിച്ചു.(Car Accedent)

 കൊളവയൽ തപ്പുതൊട്ടിയിൽ അധ്യാപകരായ സജി, പ്രിൻസി ദമ്പതികളുടെ മകൾ ഐസ്ലിൻ തെരേസ (5) ആണ് മരിച്ചത്.



 ഇടിയുടെ ആഘാതത്തിൽ കാറിലുണ്ടായിരുന്ന വിദ്യാർത്ഥിനി റോഡി ലേക്ക് തെറിച്ചുവീഴുകയായിരുന്നു.

 

അച്ഛനും സഹോദരിമാർക്കും ഒപ്പം സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം.മുട്ടിൽ ദേശീയ പാതയിൽ കൊളവയലിനടുത്ത് വെച്ചാണ് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടമുണ്ടായത്.

വീട്ടിലേക്കുള്ള വഴിയിലേക്കു തിരിയുന്നതിനിടെ എതിര്‍ദിശയിലെത്തിയ മറ്റൊരു കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടൻ കൽപ്പറ്റ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എൽകെജി വിദ്യാർത്ഥിനിയാണ് മരിച്ച ഐറിൻ. സജിയും മൂന്നു പെൺമക്കളും പരുക്കുകളോടെ രക്ഷപ്പെട്ടു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post