വല്യക്കോട് സ്വദേശി നിടുപ്പറമ്പിൽ ആദർശ് (20) , മേപ്പയൂർ പൂതേരി പാറ സ്വദേശി അമൽ( 20 ),എന്നിവരെയാണ് പെരുവണ്ണാമൂഴി പോലീസ്അറസ്റ്റ് ചെയ്തത്.
പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതികളെറിമാൻഡ് ചെയ്തു. ചക്കിട്ടപ്പാറ പിള്ളപ്പെരുവണ്ണ സ്വദേശി താഴത്തു കുനിയിൽ ജിഷ്ണുവിൻ്റെ മോഷണം പോയ ബൈക്ക് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
മോഷ്ടിച്ചബൈക്കിന് രൂപമാറ്റം വരുത്തി നമ്പർ പ്ലേറ്റ് വെക്കാതെ ഉപയോഗിച്ച് വരികയായിരുന്നു, കൂടാതെ പരാതിക്കാരന്റെ 18000 രൂപയും ആധാർ കാർഡ് ഉൾപ്പടെയുള്ള രേഖകളും പ്രതികൾ ബൈക്കിന്റ പോക്കറ്റിൽ നിന്നും മോഷ്ടിച്ചതായി പോലിസ് പറഞ്ഞു.
സി.സി ടിവിയും ടവർ ലൊക്കേഷനും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്താലെ പ്രതികൾക്ക് മറ്റ് കേസുകളിലുള്ള പങ്കാളിത്തം വ്യക്തമാകു എന്ന് പെരുവണ്ണാമൂഴി ഇൻസ്‌പെക്ടർ സുഷീർ കെ പറഞ്ഞു. സബ്ബ് ഇൻസ്പക്ടർമാരായ ബിജു ആർ സി.അബ്ദുൾ ഖാദർ, കെ., ഋഷീ പ്രസാദ്, സി.പി.ഒ, മാരായ പ്രജേഷ്, ഷൈജു, ഷൈൻ ജിത്ത്, ഫിജിത്ത്, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്,
