Trending

ബൈക്ക് പാലത്തിന്‍റെ കൈവരിയിലിടിച്ച് യുവാവ് മരിച്ചു


ചെങ്ങന്നൂർ: ബൈക്ക് സൈക്കിളിന്‍റെ പിന്നിലിടിച്ച് നിയന്ത്രണം തെറ്റി പാലത്തിന്‍റെ കൈവരിയിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചൊവ്വാഴ്ച രാത്രി 11ഓടെ എം.സി റോഡിൽ കുറ്റൂർ ആറാട്ടുകടവിലാണ് അപകടം. ചെങ്ങന്നൂർ തിരുവൻവണ്ടൂർ കല്ലിശ്ശേരി പെരുമുറ്റത്ത് വീട്ടിൽ രാജശേഖരൻ പിള്ള-ഗിരിജാദേവി ദമ്പതികളുടെ മകൻ രാകേഷ് രാജാണ് (28) മരിച്ചത്. അവിവാഹിതനാണ്. തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്‍റായ യുവാവ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയശേഷം രാത്രി കൂട്ടുകാരുമൊത്ത് ഭക്ഷണം കഴിക്കാൻ പോകുമ്പോഴാണ് അപകടം.


രാകേഷ് ഓടിച്ചിരുന്ന ബൈക്ക് അന്തർസംസ്ഥാന തൊഴിലാളികൾ സഞ്ചരിച്ച സൈക്കിളിന്‍റെ പിന്നിലിടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ രാകേഷിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച പുലർച്ചയോടെ മരിച്ചു. സഹോദരൻ: രാഹുൽ രാജൻ (ബിസിനസ്, തിരുവനന്തപുരം).

പരിക്കേറ്റ സൈക്കിൾ യാത്രക്കാരായ തൊഴിലാളികൾ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്ത മൃതദേഹം വ്യാഴാഴ്ച രാവിലെ 11.30ന് വിട്ടുവളപ്പിൽ സംസ്കരിക്കും.
T News

working in the field of advertising and printing

Post a Comment

Previous Post Next Post