മതിയായ യാത്രാ സൗകര്യങ്ങളില്ലാത്തിനാല്‍ അമ്പലവയല്‍ പാമ്പ്‌ള റൂട്ടില്‍ പെണ്‍കുട്ടികളുടെ സാഹസികയാത്ര.
ഇന്നലെ വൈകിട്ട് സ്‌കൂള്‍ വിട്ട് പോകുന്ന വിദ്യാര്‍ത്ഥിനികൾ ജീപ്പിന് പിന്നിൽ തൂങ്ങി യാത്ര ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്.
അമ്പലവയലില്‍ നിന്നും പാമ്പ്‌ളയിലേക്കുള്ള യാത്രയിലാണ് പെണ്‍കുട്ടികളുടെ സാഹസികയാത്ര.
സംഭവത്തില്‍ സുല്‍ത്താന്‍ബത്തേരി ആര്‍ടിഒ ജീപ്പ് ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്തു.
ഗ്രാമപ്രദേശമായ താറ്റിയാടിലേക്ക് ടാക്സി ജീപ്പുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്.വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുളളവര്‍ക്ക് വേറെ യാത്രാമാര്‍ഗങ്ങളില്ല. മിക്കപ്പോഴും ആളുകള്‍ ഇങ്ങനെ തൂങ്ങിക്കിടന്നും ഞെങ്ങിഞെരുങ്ങിയുമാണ് യാത്ര.
