Trending

കണ്ണൂർ നഗരത്തിൽ നഗ്നനായി മോഷണം നടത്തിയയാള്‍ അറസ്റ്റില്‍


കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലൂടെ നഗ്‌നനായി മോഷണം നടത്തിയ പ്രതി അറസ്റ്റില്‍. തമിഴ്‌നാട് ഗൂഡല്ലൂര്‍ സ്വദേശി അബ്ദുല്‍ കബീര്‍ എന്ന വാട്ടര്‍ മീറ്റര്‍ കബീറിനെ(56)യാണ് എ.സി.പി ടി.കെ. രക്‌നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. 

ഇന്നലെ രാവിലെ കണ്ണൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് ഡിപ്പോയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. രാത്രിയില്‍ നഗ്നനായി മോഷണം നടത്തുന്നതാണ് ഇയാളുടെ പ്രത്യേകതയെന്ന് പൊലിസ് പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് മോഷ്ടാവിനെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചത്.

കണ്ണൂര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും മോലെ ചൊവ്വ, താഴെചൊവ്വ ഭാഗങ്ങളിലും മോഷണം നടത്തിയതായി ഇയാള്‍ പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്. വിവിധ ജില്ലകളിലായി 11 ഓളം കേസുകളിലെ പ്രതിയാണ് ഇയാള്‍.
T News

working in the field of advertising and printing

Post a Comment

Previous Post Next Post