നിയമബിരുദം നേടി ഹൈക്കോടതിയിൽ നിന്നും അഭിഭാഷകനായ് എൻറോൾ ചെയ്ത സന്ദീപ് കെടവൂരിനെ അനുമോദിച്ചു
സി.പി.ഐ.എം കെടവൂർ ഈസ്റ്റ് ബ്രാഞ്ചിൻ്റെ നേതൃത്ത്വത്തിൽ നടന്ന പരിപാടിയിൽ പാർട്ടി അംഗവും , ഡിവൈഎഫ്ഐ മേഖലാ ജോ: സെക്രട്ടറിയുമായ സന്ദീപ്കെടവൂരിന് സി.പി.ഐ.എം താമരശ്ശേരി ഏരിയാ സെക്രട്ടറി കെ.ബാബു ഉപഹാരം നൽകി.
പാർട്ടി ലോക്കൽ സെക്രട്ടറി സി.കെ വേണുഗോപാലൻ പൊന്നാട അണിയിച്ചു. പി.നാരായണൻ സ്വാഗതം പറഞ്ഞ യോഗത്തിൽ പി.എൻ കുട്ടികൃഷ്ണൻ അധ്യക്ഷനായി. CPI(M) ഏരിയാ കമ്മറ്റി അംഗം ടി. മഹ്റൂഫ്, ലോക്കൽ കമ്മറ്റി അംഗങ്ങളായ വി.രാജേന്ദ്രൻ, എം വി യുവേഷ്, യുകെ ദിനേശ്, കെ.പി രാധാകൃഷണൻ, സുധീഷ് സി.കെ, എം വിജയൻ എന്നിവർ ആശംസ അറിയിച്ചു.
