Trending

താമരശ്ശേരി താലൂക് ആശുപത്രി കായകല്പ് അവാർഡ് ഏറ്റുവാങ്ങി



താമരശ്ശേരി : 2020-21 വർഷത്തെ സംസ്ഥാന കായകല്പ് അവാർഡ് പി ടി എ റഹിം    എം എൽ എ യിൽ നിന്ന് ആശുപത്രി അധികൃതർ ഏറ്റുവാങ്ങി .


സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സർക്കാർ ആവിഷ്‌കരിച്ച അവാർഡാണ് കായകല്പ്.

സംസ്ഥാനത്ത് സബ് ജില്ലാ തലത്തില്‍ രണ്ടാം സ്ഥാനമാണ് താമരശ്ശേരി താലൂക്ക്  ആശുപത്രി , 89.95 സ്കോർശതമാനം നേടി കരസ്ഥമാക്കിയത്..

കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട  സർക്കാർ താലൂക് ആശുപത്രിയാണ് താമരശ്ശേരി താലൂക്ക് ആശുപത്രി.

വയനാട് ജില്ലയിലെ വൈത്തിരി താലൂക്ക് ആശുപത്രിക്കും കോഴിക്കോട് മെഡിക്കൽ കോളേജിനും ഇടയിലുള്ള കിടത്തി ചികിത്സയുള്ള ഏക സർക്കാർ ആതുരാലയമാണിത്. 

 മലയോരമേഖലയിലെ  കർഷകരും, കൂലി വേലക്കാരും ആയിട്ടുള്ള സാധാരണക്കാരായ ജനങ്ങൾക്ക് എന്നും ആശ്രയ കേന്ദ്രമാണ് ആശുപത്രി. മാസത്തിൽ 150-ഓളം പ്രസവം നടക്കുന്ന സർക്കാർ ആശുപത്രിയിൽ ദിവസേന ആയിരത്തിലധികം രോഗികളാണ് ഒ.പിയിലും, അത്യാഹിത വിഭാഗത്തിലും ചികിത്സ തേടിയെത്തുന്നത് . ജനറൽ മെഡിസിൻ, ജനറൽ സർജറി,മാതൃ-ശിശു സംരക്ഷണ വിഭാഗം,ശിശുരോഗ വിഭാഗം,അനസ്തേഷ്യ വിഭാഗം ,എന്നീ ഡിപ്പാർട്ട്മെന്റു കളിൽ സേവനം നൽകി വരുന്നു.
 ഗുണമേന്മ നിലവാരം ഉറപ്പാക്കുന്നതിന് ആശുപത്രിയിലെ ജീവനക്കാരും അവിടെ എത്തിച്ചേരുന്ന ഓരോ രോഗികളും കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട്. 2015 ൽ കേരള അക്രഡിറ്റേഷൻ ഫോർ സ്റ്റാൻഡേർഡ് ഹോസ്പിറ്റൽ അംഗീകാരം കരസ്ഥമാക്കിയ താലൂക്കാശുപത്രി 2016-17 കാലഘട്ടത്തിൽ സംസ്ഥാന തലത്തിൽ കായകല്പ രണ്ടാം സ്ഥാനത്തിന് അർഹരായി,2018-2019,2019-2020 കാലഘട്ടത്തിലും കായകൽപ്പ പുരസ്കാരം ആശുപത്രിയെ തേടിയെത്തി. 2019 ൽ ദേശീയ ഗുണമേന്മ നിലവാരം ആയ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് ആശുപത്രി കരസ്ഥമാക്കി.


 ഭൗതിക സാഹചര്യം ഉയർത്തുന്നതിനുള്ള വികസന പ്രവർത്തികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് 2021ലെ കായകൽപ്പ് സംസ്ഥാനതല പരിശോധന അംഗങ്ങൾ താലൂക്ക് ആശുപത്രി സന്ദർശിച്ചത്. ജീവനക്കാരും, സേവനം തേടി എത്തുന്ന രോഗികളും നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയും അതിനനുസരിച്ചുള്ള സജീവ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.കൂട്ടായ പ്രവർത്തനത്തിന് ഫലമായി കായകല്പ് പരിശോധനാഫലം പ്രഖ്യാപിച്ചപ്പോൾ രണ്ടാം സ്ഥാനത്തിന് താമരശ്ശേരി താലൂക്ക് ആശുപത്രി വീണ്ടും അർഹരായി. ഗുണമേന്മ നിലവാരം ഉറപ്പുവരുത്തുന്നതിന് ഒപ്പംതന്നെ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും, ആശുപത്രി ജീവനക്കാരുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും,  പ്രകൃതിദത്തമായ രീതിയിലുള്ള പൂന്തോട്ടവും ഔഷധ ഉദ്യാനവും, കുട്ടികൾക്കുള്ള കളിസ്ഥലവും, ജീവനക്കാർക്കുള്ള ശാരീരിക ക്ഷമത കൂട്ടുന്നതിനു ആവശ്യമായ Energy zone എന്നിവ ക്രമീകരിക്കുന്നതിനും ആശുപത്രിക്ക് സാധിച്ചു.കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെയും താമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും താമരശ്ശേരി താലൂക്ക് ആശുപത്രി മേധാവി ഉൾപ്പെടെയുള്ള ഓരോ വിഭാഗം ജീവനക്കാരുടെയും കഠിനപ്രയത്നം ഈ വിജയത്തിന് പിന്നിലുണ്ട്.

കോഴിക്കോട് ടാഗോർ സെൻ്റിനറി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ
സൂപ്രണ്ട് ഡോ അബ്ബാസ് കെ,
നഴ്സിംഗ് സൂപ്രണ്ട് ശ്രീമതി ഷജില കെ, പി ,ആർ ഒ ശ്രീമതി, സൗമ്യ വില്യംസ്, നഴ്സിംഗ് ഓഫീസർ രാജി പി, നഴ്സിംഗ് അസിസ്റ്റന്റ് ശോഭന കെ പി, ഗ്രേഡ് 2 ജമീല പി, ഡ്രൈവർ ലിഗേഷ് സി. എന്നിവർ ചേർന്ന് പുരസ്കാകാ ഏറ്റുവാങ്ങി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post