Trending

ഇതെന്ത് ഓവുചാൽ നിർമ്മാണം!, മൂക്കത്ത് കൈ വെച്ച് നാട്ടുകാർ.


താമരശ്ശേരി: കൊയിലാണ്ടി -താമരശ്ശേരി സംസ്ഥാന പാതയിൽ അവേലം ഭാഗത്ത് നിർമ്മിക്കുന്ന അഴുക്കുചാൽ കണ്ടിട്ടാണ് നാട്ടുകാർ മൂക്കത്ത് വിരൽ വെക്കുന്നത്.

കേവലം ഒരടിയും, ഒന്നര അടിയും ആഴത്തിൽ കുഴിയെടുത്ത് സിമൻറ് വശങ്ങളിലേക്ക് മെഴുകിയാണ് അഴുക്ക്ചാൽ നിർമ്മാണം. പണ്ട് വയലുകളിൽ നീരൊഴുക്കിനായി നാൽക്കാലികമായി നിർമ്മിക്കുന്ന ചാലുകളെ ഓർമ്മിപ്പിക്കുന്ന വിധമാണ് നിർമ്മാണ്ട്.

ടാറിങ്ങിൽ നിന്നും വാഹനം ഒന്ന് തെന്നിമാറിയാൽ കുഴിയിൽ ചാടി മറിയുമെന്നതും ഉറപ്പ്.

ഏതു മഴയിലും റോഡിൽ വെള്ളം കെട്ടി നിൽക്കുന്ന ഈ ഭാഗത്ത് ആഴമില്ലാതെ എന്തിന് ഇത്തരത്തിൽ ഒരു ചാൽ നിർമ്മിച്ചു എന്നത് വ്യക്തമല്ല.
T News

working in the field of advertising and printing

Post a Comment

Previous Post Next Post