താമരശ്ശേരി: ജില്ലാ സൈക്ലിങ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ മൗണ്ടൻ സൈക്ലിങ് ചാമ്പ്യൻഷിപ്പ് പുല്ലാഞ്ഞിമേട്ടിൽ ആരംഭിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി.എം അബ്ദുറഹിമാൻ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ സൈക്ലിങ്ങ് അസോസിയേഷൻ സെക്രട്ടറി പി. അഭിജിത്ത് ബാബു അധ്യക്ഷത വഹിച്ചു.
റിയാസ് അടിവാരം, ബിജു വാചാലിൽ, പി.കെ സുകുമാരൻ ,കെ.സുധാകരൻ, സി. പ്രിയ, ജാസിൽ പുതുപ്പാടി, കെ.ഗോപാലൻ, പി.സിഫോണിയ , റാഷിദ് നൂറാംതോട്, റഫീഖ് കണ്ണപ്പൻകുണ്ട് , ശ്രീജി പൂനൂർ എന്നിവർ സംസാരിച്ചു.
