ഇന്ന് വൈകുന്നേരം മൂന്ന് മണിയോടുകൂടി കുറ്റ്യാടി പുഴയിൽ ഒരാൾ ചാടിയതായി കുറ്റ്യാടി പോലീസ് സ്റ്റേഷനിൽ നിന്നും സന്ദേശം ലഭിച്ചതിനെ തുടർന്ന് നാദാപുരം അഗ്നി രക്ഷാ നിലയത്തിൽ നിന്നും അസി:സ്റ്റേഷൻ ഓഫീസർ ഇ സി നന്ദകുമാർന്റെ നേതൃത്വത്തിൽ എത്തിയ സംഘം നടത്തിയ തിരച്ചിലിന് ഒടുവിൽ കുറ്റ്യാടി പാലത്തിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെ വെച്ച് വാടിയയാളുടെ മൃതദേഹം കണ്ടെത്തി.
കുറ്റ്യാടി നീലേച്ച് കുന്നിൽ താമസിക്കുന്ന കായക്കൊടി യിലെ ചുഴലിക്കര ചാത്തു (92) ആണ് പുഴയിൽ ചാടി. മരണപ്പെട്ടത്.
