Trending

ഫാത്തിമ സാജിതയുടെ വീട് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു



താമരശ്ശേരിയിൽ ടിപ്പർ ലോറി ദേഹത്ത് കയറി മരിച്ച ചുങ്കം സ്വദേശിനി ഫാത്തിമ സാജിതയുടെ വീട് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു. 

മന്ത്രി കുടുംബത്തെ കണ്ട് അനുശോചനം രേഖപ്പെടുത്തി . താമരശ്ശേരി ഫോറസ്റ്റ് ഓഫീസിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ടിപ്പർ ലോറി അപകടത്തിലാണ് യുവതി മരണപ്പെട്ടത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ടി അബ്ദുറഹ്മാൻ മാസ്റ്റർ, മുൻ എം. എൽ.എ കരാട്ട് റസാഖ്, വാർഡ് മെമ്പർ എ. പി. മുസ്തഫ, മജീദ് പി.എം  തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.


കഴിഞ്ഞ ദിവസങ്ങളിൽ മരണപ്പെട്ട കോരങ്ങാട് വളപ്പിൽ പോയിൽ  കുമ്മാളി ആയിശ, കൊക്കംവേരുമ്മൽ കെ വി അബ്ദുറഹിമാൻ കുട്ടി എന്നിവരുടെ വീടുകളിലും സന്ദർശനം നടത്തി.

T News

working in the field of advertising and printing

Post a Comment

Previous Post Next Post