കറുത്ത പറമ്പ് സ്വദേശി നൂറോട്ട് പെരച്ചൻ (70) ആണ് മരിച്ചത്. എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയിൽ ബുധനാഴ്ച വൈകിട്ട് 7 മണിയോടെയാണ് അപകടം പെരച്ചൻ റോഡു മുറിച്ചു കടക്കുന്നതിനിടെ ലോറി ഇടിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നത്.
സാരമായ പരിക്കുകളോടെ മണാശ്ശേരി KMCTമെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഭാര്യ :കാഞ്ചന.
മക്കൾ : സന്തോഷ്, സബിത
