Trending

ദേശീയപാതയിലെ ഗട്ടർ വെട്ടിക്കുംമ്പോൾ ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് സാരമായപരിക്ക്.





താമരശ്ശേരി: ദേശീയ പാത 766 കോഴിക്കോട് കൊല്ലങ്ങൽ റോഡിൽ  താമരശ്ശേരി ചുങ്കം ഗ്രാമ ന്യായാലയത്തിന് മുൻവശത്ത് രൂപപ്പെട്ട ഗട്ടർ വെട്ടിക്കുന്നതിനിടെ ഓട്ടോ മറിഞ്ഞ്  താമരശ്ശേരി ഓട്ടോസ്റ്റാൻ്റിലെ ഡ്രൈവർ കണ്ണിയിരിപ്പിൽ അനീഷ് കുമാറിന് സാരമായി പരിക്കേറ്റു.ഓട്ടോറിക്ഷയും തകർന്നു.

മൂന്നു മീറ്ററിലധികം വ്യാസത്തിൽ രൂപപ്പെട്ട ഗട്ടർ മാസങ്ങൾ പിന്നിട്ടിട്ടും അടക്കാനുള്ള യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല.

നിരവധി ഇരുചക്രവാഹനങ്ങൾ കുഴിയിൽ ചാടി പതിവായി അപകടത്തിൽപ്പെടുന്നുണ്ട്.

 ദേശീയപാതയിലെ കുഴികൾ നികത്താൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി വിധിയുണ്ടെങ്കിലും മണ്ണിൽക്കടവ് മുതൽ അടിവാരം വരെയുള്ള 20 കിലോമീറ്റർ ദൂരത്തിൽ നൂറുക്കണക്കിന് കുഴികളാണ് നികത്താതെ കിടക്കുന്നത്.പാറപ്പൊടിയിട്ട് നികത്തിയ ഏതാനും കുഴികളും മഴ പെയ്തതോടെ പൂർവ്വസ്ഥിതിയിൽ ആയിട്ടുണ്ട്. ഇന്ന് വൈകുന്നേരം 3.30 ഓടെയാണ് അപകടമുണ്ടായത്.അനീഷ് കുമാർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post