താമരശ്ശേരി: താമരശ്ശേരി ചുങ്കം ബാലുശ്ശേരി റോഡിൽ ഫോറസ്റ്റ് ഓഫീസിനു സമീപത്തുവെച്ച് ടിപ്പർ ലോറി ദേഹത്ത് കയറി മരണപ്പെട്ട പനംതോട്ടം ഓർക്കിഡ് കോളനിയിലെ ആബിദ് അടിവാരത്തിൻ്റെ ഭാര്യ ഫാത്തിമ സാജിത (38)യുടെ
മയ്യത്ത് നിസ്കാരം നാളെ (ശനി)രാവിലെ 7.30 ന് കോരങ്ങാട് ജുമാ മസ്ജിദിൽ.
മലേഷ്യയിലുള്ള ഭർത്താവ് ആബിദ് പുലർച്ചെ 3 മണിയോടെ എത്തിച്ചേരുമെന്നാണ് പ്രതീക്ഷ.
രാവിലെ കുട്ടികളെ സ്കൂൾ ബസ്സിൽ കയറ്റി മടങ്ങുന്നതിനിടെയാണ് ടിപ്പർ ലോറിക്ക് അടിയിൽപ്പെട്ടത്.
