താമരശ്ശേരി: ഫുഡ് ഫോർ ഹംഗ്രി ഫൗണ്ടേഷൻ കോഴിക്കോട് ആഭിമുഖ്യത്തിൽ താമരശ്ശേരി പ്രദേശത്തെ കിടപ്പു രോഗികളുൾപ്പെ
ടെ നിർധനരായ അറുപത് കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു.
തച്ചംപൊയിൽ ജീവശക്തി പ്രാണിക്ക് ഹീലിംഗ് സെന്ററിൽ നടന്ന ചടങ്ങ് താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അബ്ബാസ് ഉദ്ഘാടനം ചെയ്തു.
പ്രദേശത്തെ എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയി കൾക്കുള്ള ഉപഹാര വിതരണവും നിർവ്വഹിച്ചു.
ഫൗണ്ടേഷൻ മാനേജിങ്ങ് ട്രസ്റ്റി ടി. സുധാകരൻ അധ്യക്ഷത വഹിച്ചു.
ഗിരീഷ് തേവള്ളി, ബാബു നമ്പൂതിരി, എ.പി. ശ്രീനിവാസൻ , വിനീഷ് എന്നിവർ ആശംസാ പ്രസംഗം നടത്തി.

