മാവൂർ:പെരുവയൽ ഗ്രാമപഞ്ചായത്തിലെ കല്ലേരി കൊണാറമ്പ് റോഡിലെ കുഴിയിൽ വീണു
ബൈക്ക് യാത്രക്കാരനായ
തെങ്ങിലക്കടവ് പേരൂർ ഇല്ലത്ത്
വാസുദേവൻ നമ്പൂതിരിക്കാണ് പരിക്കേറ്റത് .
രണ്ടു കാലുകൾക്കും കൈക്കും മുറിവുണ്ട്.കൈയുടെ എല്ലിന് ക്ഷതവും ഏറ്റു.
കഴിഞ്ഞദിവസം വൈകിട്ട് അഞ്ചുമണിയോടെ
കല്ലേരിയിൽ നിന്നും കൊണാറമ്പിലേക്ക് പോകുന്നതിനിടെ
റോഡരികിലെ കുഴിയിൽ വീണു ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ഇതേ കുഴിയിൽ വീണു താടിയെല്ലിനു കൈകൾക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ
ചെറുകുളത്തൂർ സ്വദേശി
സഹദേവൻ ചികിത്സയിലാണ്.
ഒരുമാസം മുൻപായിരുന്നു അപകടം.
ഈറോഡിലെ കുഴികളിൽ വീണ് ഇരുചക്രവാഹന കാർ ഉൾപ്പെടെ
അപകടത്തിൽപ്പെടുന്നതും പതിവാണ്.
ജൽ ജീവൻ മിഷൻ പദ്ധതിക്കായി
വെട്ടിപ്പൊളിച്ച റോഡിലെ കുഴികൾ
അശാസ്ത്രീയമായ രീതിയിൽ
മണ്ണിട്ട് മൂടിയതാണ് അപകടകാരണം .
വീതികുറഞ്ഞ റോഡിൽ മഴക്കാലത്ത് വെള്ളക്കെട്ടും പതിവാണ്.
പെരുവയൽ പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രം,
സ്വകാര്യ ആർട്സ് ആൻഡ് സയൻസ് കോളേജ് ,വെറ്ററിനറി ആശുപത്രി, സിഎം സെൻറർ, എന്നിവിടങ്ങളിലേക്കും
പൂവാട്ട് പറമ്പിൽ നിന്നും ചെറുകുളത്തൂർ വഴികുന്നമംഗലത്തേക്കുള്ള
ഹ്രസ്വദൂര പാതയാണിത്.
റോഡ് വീതി കൂട്ടി ഗതാഗതയോഗ്യമാക്കണമെന്ന്
നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്
