Trending

ബാലുശ്ശേരി തേനാംകുഴിയിൽ സ്വകാര്യ ബസ്സ് വൈദ്യുതി തൂണിൽ ഇടിച്ചു.


ബാലുശ്ശേരി തേനാംകുഴിയിൽ സ്വകാര്യ ബസ്സ് വൈദ്യുത തൂണിൽ ഇടിച്ചു.

 കൊയിലാണ്ടിയിൽ നിന്നും താമരശ്ശേരിയിലേക്ക് പോകുകയായിരുന്ന ആജ്ഞനേയ എന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല. ബ്രേക്ക് ചവിട്ടിയിട്ടും നിൽക്കാതെ ബസ് റോഡിൽ നിന്നും തെന്നിമാറിയതാണ് അപകട കാരണം., കഴിഞ്ഞ ദിവസം മറ്റൊരു സ്വകാര്യ ബസ്സും റോഡിൽ നിന്നും തെന്നിമാറി കാറിന് പുറകിൽ ഇടിച്ചിരുന്നു.

റോഡ് നിർമ്മാണത്തിലെ അപാകത കാരണമാണ് മഴ പെയ്യുമ്പോൾ ഇത്തരത്തിൽ വാഹനങ്ങൾ അപകടത്തിൽപ്പെടാൻ കാരണമാകുന്നതെന്ന് ഡ്രൈവർമാർ പറയുന്നു.

ഇന്ന് വൈകുന്നേരം ആറു മണിയോടെയായിരുന്നു അപകടം
T News

working in the field of advertising and printing

Post a Comment

Previous Post Next Post