Trending

സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം


സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. മൂന്ന് ബൈക്കുകളിലായി എത്തിയവര്‍ കല്ലെറിഞ്ഞെന്ന് ഓഫീസ് ജീവനക്കാര്‍ പറഞ്ഞു . ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് ആക്രമണം നടന്നത്. ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകള്‍ തകര്‍ന്നു.

ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ കാറിന്റെ ചില്ലുകളാണ് തകര്‍ന്നത്. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് എന്നാണ് സിപിഐഎം ആരോപിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഓഫീസിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടു .

T News

working in the field of advertising and printing

Post a Comment

Previous Post Next Post