Trending

കുഴിയടക്കൽ" പ്രഹസനം'' നാട്ടുകാർ തടഞ്ഞു.



ദേശീയപാത 766 കോഴിക്കോട് കൊല്ലങ്ങൽ റോഡിൽ ആവശ്യത്തിന് ടാർ ഉപയോ ഗിക്കാതെ നടത്തിയ കുഴിയടക്കൽ പ്രഹസനം നാട്ടുകാർ തടഞ്ഞു.


പരപ്പൻ പൊയിൽ അങ്ങാടിയിൽ വെച്ചാണ് നാട്ടുകാർ പണി തടഞ്ഞത്.

അടച്ച് ഉടനെ തന്നെ മൊത്തത്തിൽ ഇളകി പോയതിനാൽ നാട്ടുകാർ തൊഴിലാളികളെയും, കരാറുകാരായ നാഥ് കൺസ്ട്രക്ഷൻസിൻ്റെ വാഹനങ്ങളും തടയുകയായിരുന്നു.

കുഴികളിൽ നിന്നും ആദ്യം നിറച്ച മെറ്റൽ പൂർണമായും നീക്കം ചെയ്യിച്ച്, വീണ്ടും ടാറിംഗ് നടത്തിക്കുകയും ചെയ്തു.


ഇന്നലെ ക്വാറി വേസ്റ്റ് നിറച്ച് കുഴി അടക്കാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും അവിടങ്ങളിലെല്ലാം വീണ്ടും കുഴി രൂപപ്പെടുകയും, കല്ലുകൾ ചിതറി കൂടുതൽ അപകട സാധ്യത കൂടുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ നിരവധി അപകടങ്ങൾ നടക്കുകയും, മാധ്യമങ്ങളിൽ വാർത്ത വരികയും ചെയ്തതിനെ തുടർന്നാണ് കുഴി അടക്കൽ പ്രഹസനം ആരംഭിച്ചത്.

പ്രവർത്തി നടക്കുന്ന സ്ഥലത്ത് ദേശിയ പാത ഉദ്യോഗസ്ഥർ ആരും ഇതുവരെ എത്തിയിട്ടില്ല
T News

working in the field of advertising and printing

Post a Comment

Previous Post Next Post