ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദ പ്രജന്യ ട്രസ്റ്റിന്റെ 2022 ലെ ആര്‍. രാജാറാം മീഡിയ ഫെലോഷിപ് ട്രൂകോപ്പിതിങ്ക് പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റായ ഷഫീഖ് താമരശ്ശേരിക്ക്.
ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നടപ്പാക്കപ്പെട്ടതിന് ശേഷവും കേരളത്തിലെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വിവേചനങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് ഫെലോഷിപ്. 2022 സെപ്തംബര്‍ മുതല്‍ 2023 ഫെബ്രുവരി വരെയാണ് പഠനത്തിന്റെ കാലാവധി.
50,000 രൂപയാണ് ഫെല്ലോഷിപ്പ് തുക. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അപേക്ഷകരില്‍ നിന്ന് ഡോ. സ്വര്‍ണ രാജഗോപാല്‍, അമ്മു ജോസഫ്, അനുരാധ വെങ്കടേഷ്, ഡോ. ശക്തി എസ്. എന്നിവരടങ്ങിയ ജൂറിയാണ് ഫെലോഷിപ് ജേതാവിനെ തെരഞ്ഞെടുത്തത്.
