Trending

നന്മ കോരങ്ങാടിന്റെ ഓഫീസ് മുനവ്വർ അലി ശിഹാബ് തങ്ങൾ സന്ദർശിച്ചു




താമരശ്ശേരി: ജീവ കാരുണ്യ മേഖയിൽ തുല്യതയിലാത്ത പ്രവർത്തനത്തിന് നേതൃത്വം നൽകി പാവപ്പെട്ടവർക്ക് ആശയും പ്രതീക്ഷയുമായിമാറി കഴിഞ്ഞ നന്മ കോരങ്ങാടിന്റെ ആസ്ഥാനം സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ സന്ദർശിച്ചു. 
ശിഹാബ് തങ്ങൾ സോഷ്യൽ വെൽഫയർ സ്കീമിന്റെ കീഴിൽ കോരങ്ങാട്ട് ആരംഭിക്കാനിരിക്കുന്ന  ഡയാലിസിസ് സെൻററിന്റെ പ്രൊജക്ട് റിപ്പോർട്ടും നിലവിലെ പദ്ധതികളും നന്മയുടെ ഭാരവാഹികൾ അദ്ദേഹത്തെ ധരിപ്പിച്ചു.  യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം റഫീഫ് കൂടത്തായി, മണ്ഡലം പ്രസിഡണ്ട് നസീഫ് കൊടുവള്ളി എന്നിവർ  അനുഗമിച്ചു.
    ഈ മാസം ഏഴിന് സയ്യിദ് സൈനുൽ ആബിദീൻ തങ്ങളായിരുന്നു നന്മ കോരങ്ങാടിന്റെ ഓഫീസ് ഉദ്ഘാടനം നിർവ്വഹിരുന്നത്.
 അഷ്റഫ് കോരങ്ങാട്, ഹബീബ്, യൂസഫ് എൻ പി, ഷാഫി ഐഡിയ , സക്കീർ, നൗഷാദ് എടി, അബ്ദുൽലത്തീഫ് ടി പി, ആരിഫ് പി ടി,ഹംസ, മുഹമ്മദ് പി ടി,അഷ്റഫ് കെ.വി, അഷ്റഫ് വി പി, അബ്ദുൽ സലീം വി പി,  അസ്ഹർ  എൻ പി. സിദ്ദീഖ് കെ, അൻവർ എടി,നാസർ പാറമ്മൽ,ഷെറിജ് മാസ്റ്റർ,
ഫലിലുദ്ധീൻ തുടങ്ങിയ ഭാരവാഹികളും പ്രവർത്തകരും സ്വീകരിച്ച ശേഷം
 പ്രത്യേക പ്രാർത്ഥനയും നടത്തുകയും നന്മ കോരങ്ങാടിന്റെ പ്രവർത്ത ത്തിന് പിന്തുണയും സഹായവും സന്തോഷവും പങ്കുവെച്ച് മുനവ്വറലി ശിഹാബ് തങ്ങൾ മടങ്ങി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post