Trending

എന്‍ടിആറിന്റെ മകള്‍ ഉമ മഹേശ്വരി ആത്മഹത്യ ചെയ്ത നിലയില്‍


ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍ ടി രാമറാവുവിന്റെ മകള്‍ കെ ഉമ മഹേശ്വരി ആത്മഹത്യ ചെയ്ത നിലയില്‍. ഹൈദരാബാദ് ജൂബിലി ഹില്‍സിലെ വസതിയിലാണ് ഉമ മഹേശ്വരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി ഉമ മഹേശ്വരി ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് എത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എന്‍ടിആറിന്റെ 12 മക്കളില്‍ ഇളയ ആളാണ് ഉമ. മരണവിവരം അറിഞ്ഞ് സഹോദരി ഭാര്‍ത്താവും ആന്ധ്ര മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു അടക്കമുള്ള ബന്ധുക്കള്‍ ജൂബിലി ഹില്‍സിലെ വീട്ടില്‍ എത്തിയിട്ടുണ്ട്.

T News

working in the field of advertising and printing

Post a Comment

Previous Post Next Post