Trending

പേരിയ ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം പുനസ്ഥാപിച്ചു; യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം


പേരിയ: കനത്ത മഴയില്‍ പേരിയ ചുരത്തില്‍ മണ്ണിടിച്ചിലുണ്ടായി. 25ആം മൈലിനും  26 ആം മൈലിനും ഇടയിലായാണ് കനത്ത മണ്ണിടിച്ചിലുണ്ടായത്. കഴിഞ്ഞ തവണ ഉരുള്‍പൊട്ടിയ ഭാഗത്തു നിന്നും കല്ലും മണ്ണും കുത്തിയൊലിച്ച് വന്നതോടെ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. തുടര്‍ന്ന് ജെസിബി കളുടെ സഹായത്തോടെ മണ്ണും കല്ലും നീക്കം ചെയ്ത് ഗതാഗതം പുന:സ്ഥാപിച്ചതായി പൊതുമരാമത്ത് വിഭാഗം അസി.എഞ്ചിനീയര്‍ അറിയിച്ചു. നിലവില്‍ തടസങ്ങളില്ലെങ്കിലും യാത്രക്കാര്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. കനത്ത മഴയില്‍ ഏത് സമയവും മണ്ണിടിച്ചിലുണ്ടാകാമെന്ന സാധ്യത മുന്‍നിര്‍ത്തി യാത്രക്കാര്‍ പരമാവധി മറ്റ് റോഡുകളെ ആശ്രയിക്കുന്നതായിരിക്കും നല്ലതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post