Trending

വി‍ഴിഞ്ഞം പദ്ധതി നിര്‍ത്തിവെക്കാന്‍ കഴിയില്ല ; അദാനിയുടെ ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി


വി‍ഴിഞ്ഞം പദ്ധതി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി. സമരക്കാര്‍ക്ക് പദ്ധതി തടസ്സപ്പെടുത്താതെ സമാധാനപരമായി സമരം ചെയ്യാമെന്നും ക്രമസമാധാന പ്രശ്നം ഉണ്ടാക്കരുതെന്നും ഹൈക്കോടതി നിർദേശം.

മത്സ്യത്തൊഴിലാളികളുടെ സമരത്തിന് പൊലീസ് കൂട്ടുനിൽക്കുന്നുവെന്നും പദ്ധതി പ്രദേശത്ത് പൊലീസ് സംരക്ഷണം നൽകാൻ നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ വാക്കാൽ പരാമർശം. മത്സ്യത്തൊഴിലാളികൾക്ക് പദ്ധതിക്കെതിരെ പ്രതിഷേധം നടത്താം. എന്നാൽ പദ്ധതി തടസ്സപ്പെടുത്തരുത്. പദ്ധതിയെക്കുറിച്ച് പരാതി ഉണ്ടെങ്കിൽ ഉചിതമായ സ്ഥലത്ത് ഉന്നയിക്കാം. പ്രതിഷേധം നിയമത്തിന്റെ പരിധിയിൽ നിന്നാകണമെന്ന് നിർദ്ദേശിച്ച കോടതി, പ്രതിഷേധമുള്ളത് കൊണ്ട് നിർമ്മാണം നിർത്തിവെക്കാൻ നിർദ്ദേശിക്കാൻ ആകില്ലെന്നും അറിയിച്ചു.

T News

working in the field of advertising and printing

Post a Comment

Previous Post Next Post