Trending

അപകടം മാടി വിളിക്കുന്ന ദേശീയ പാത, കണ്ണു തുറക്കാത്ത അധികാരികൾ.


താമരശ്ശേരി: ദേശീയ പാതയിൽ മണ്ണിൽക്കടവിനും, അടിവാരത്തിനും ഇടയിൽ ഗട്ടറിൽ വാഹനങ്ങൾ ചാടിയുണ്ടാവുന്ന അപകടങ്ങൾ പതിവായിട്ടും കണ്ണു തുറക്കാതെ അധികാരികൾ.

 മണ്ണിൽക്കടവിനും അടിവാരത്തിനും ഇടക്ക് ചെറുതും വലുതുമായ 700 ൽ അധികം കുഴികളുണ്ട്.ഇതിൽ ചില കുഴികളിൽ ഇടക്ക് പാറപ്പൊടി നിറച്ചെങ്കിലും മഴ പെയ്തതോടെ പൂർവ്വസ്ഥിതിയിലായി.

ചില ഭാഗത്ത് കുഴികളിൽ വെറുതെ ടാർ കുടഞ്ഞ് പോയിട്ടുണ്ട്.
ഒരേ സ്ഥലത്ത് പത്ത് കുഴിയുണ്ടെങ്കിൽ അതിൽ ഒന്നിൽ  മാത്രം പൊടിയിട്ടതായും കാണുന്നുണ്ട്.

ഗട്ടറിൽ ഇരുചക്ര വാഹനങ്ങൾ ചാടികഴിഞ്ഞ ദിവസങ്ങളിൽ നിരവധി അപകടങ്ങൾ ഉണ്ടായിരുന്നു, ഇതിനു പുറമെ ഗട്ടർ വെട്ടിക്കുംമ്പോൾ ഓട്ടോറിക്ഷ മറിഞ്ഞും അപകടം നടന്നു.

ഇത്രയൊക്കെയായിട്ടും കുഴികൾ പൂർണമായും അടക്കാനുള്ള യാതൊരു നടപടയും അധികൃതർ സ്വീകരിച്ചിട്ടില്ല.
T News

working in the field of advertising and printing

Post a Comment

Previous Post Next Post