Trending

ദേശിയ പാതയിലെ കുഴിയിൽ വീണ് വീണ്ടും അപകടം, സ്കൂട്ടർ യാത്രികർ ലോറിക്കടിയിൽപ്പെടാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്.(NHGutter)





താമരശ്ശേരി: കോഴിക്കോട് കൊല്ലങ്ങൽ ദേശീയ പാതയിൽ താമരശ്ശേരി ചുങ്കം ജംഗ്ഷനും, കെ എസ് ഇ ബി ഓഫിസിനും ഇടയിലുള്ള ഗട്ടറിൽ ചാടിയ സ്കൂട്ടറിൽ നിന്നും വീണ് വാവാട് സ്വദേശികളായ ദമ്പതിമാർക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയായാരുന്നു അപകടം.
പിന്നിൽ വന്ന ലോറിക്ക് അടിയിൽപ്പെടാതെ രക്ഷപ്പെട്ടത് തലനാരിഴക്കാണ്.


ഇന്നലെ വൈകുന്നേരം സമീപത്തെ മറ്റൊരു ഗട്ടറിൽ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് സാരമായി പരിക്കേൽക്കുകയും, ഓട്ടോറിക്ഷ ഭാഗികമായി തകരുകയും ചെയ്തിരുന്നു.

ദേശീയപാതയിലെ കുഴികൾ നികത്താത്തത് കാരണം നിരവധി പേരാണ് ദിവസേന അപകടത്തിൽപ്പെടുന്നത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post