പുതുപ്പാടി: ചിപ്പിലിത്തോട് മലയോര ഹൈവേയിൽ ട്രാവല്ലർ വാൻ അപകടത്തിൽപ്പെട്ടു.
പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും, കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
ഇരുപത്തിനാലോളം പേർക്ക് പരിക്കേറ്റതായാണ് വിവരം.നാലു പേരുടെ പരിക്ക് സാരമാണ്.
പരിക്കേറ്റവർ എല്ലാം നരിക്കുനി പുല്ലാളൂർ, എരഞ്ഞോണ ഭാഗത്തുള്ള ബന്ധുക്കളാണ്.
