കൊടുവള്ളി:ഗ്രീൻ ആർമി( Green Army) അംഗങ്ങളുടെ മക്കളിൽ പ്ലസ്ടു, എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയികളായവരെ ആദരിച്ചു .
ഗ്രീൻ ആർമി ഭാരവാഹികളായ മുനീർ നെല്ലാങ്കണ്ടി , റഷീദ് വരുവിൻ കാല , മുജീബ് ആവിലോറ , നദീറലി തച്ചംപൊയിൽ ,സിദ്ധീഖ് മലബാറി , നാസർ ബാവി എന്നിവരും അംഗങ്ങളായ ഷമീർ പറക്കുന്ന്, ജബ്ബാർ പട്ടിണിക്കരയും ഉപഹാര സമർപ്പണം നിർവഹിച്ചു.
റാനിയ ഫാത്തിമ D/o മലബാറി,ഹിബ ഫാത്തിമ D/o അലി വാടിക്കൽ, അഹമ്മദ് ഷാൻ ട/o മുജീബ് മനയത്ത്,മുഹമ്മദ് റിസ്വാൻ ട/oഗഫൂർ പട്ടിണിക്കര,ഹന മെഹറിൻ D/oസലീം പറക്കുന്ന്, ഇർഫാൻ ട/o സാലിഹ് അണ്ടോണ,സന ഫാത്തിമ D/oഅലി സി.പി തച്ചംപൊയിൽ,മുഹമ്മദ് സിനാൻ ട/o റഷീദ് പി. തച്ചംപൊയിൽ എന്നീ വിദ്യാർത്ഥികളെയാണ് ഈ വർഷം ആദരിച്ചത്.
ജീവകാര്യണ്യ സാമൂഹ്യ സേവന മേഖയിൽ തുല്യതയില്ലാത്ത പ്രവർതനം നടത്തി വരുന്ന ഗ്രീൻ ആർമി കൊടിവള്ളിയുടെ (ഹരിത സേന സൊസൈറ്റി.റജി) കീഴിൽ ആംബുലൻസ് സർവ്വീസ്,വിദ്യാഭ്യാസ ചികിത്സാ സഹായങ്ങൾ അടക്കം വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്.ബൈത്തുറഹ്മ ഭവന നിർമ്മാണ പദ്ധതിയടക്കം കഴിഞ്ഞ കാല പ്രവർത്തനങ്ങളും പ്രളയകാലത്തും കോവിഡ് കാലത്തും ടീം ഗ്രീൻ ആർമി നടത്തിയ സേവനങ്ങളും ഏറെ ശ്രേദ്ധേയമായിരുന്നു. . നിസ്സീമമായ സഹകരണവും പിന്തുണയും നൽകി നൂറ്റൻപതോളം സ്ഥിരാംഗങ്ങളാണ് ഈ പ്രവർത്തനങ്ങളൾക്ക് ഊർജ്ജ സ്രോതസ്സെന്ന് ഗ്രീൻ ആർമി ഭാരവാഹികൾ പ്രത്യേകം പറഞ്ഞു. തുടർ വിദ്യാഭ്യാസത്തിന് അനുയോജ്യമായ സാഹചര്യം ഗവൺമെൻറും ബന്ധപ്പെട്ട അധികാരികളും വിദ്യാർത്ഥികൾക്ക് ഒരുക്കി നാടിന്റെ വളർച്ചക്ക് അവരെ പര്യാപ്തമാക്കണമെന്നും, ഉന്നതി എന്ന വിദ്യാഭ്യാസ പ്രോത്സഹന പദ്ധതി കൊടുവള്ളി മണ്ഡലത്തിൽ നടപ്പാക്കിയ എം.എൽ.എ ഡോ: എം.കെ മുനീറിനെ ഭാരവാഹികൾ അഭിനന്ദിക്കുകയും ചെയ്തു.

