Trending

കണ്ണപ്പന്‍കുണ്ട് അങ്ങാടിക്ക് സമീപത്തെ സ്ഫോടനം; ഫോറൻസിക് സംഘം ഇന്ന് പരിശോധന നടത്തും





താമരശ്ശേരി: പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കണ്ണപ്പൻകുണ്ടിൽ ആളൊഴിഞ്ഞ പറമ്പില്‍ സ്ഫോടനമുണ്ടായ പ്രദേശത്ത് ഫോറൻസിക് സംഘവും ബോംബ് സ്ക്വാഡും ഇന്ന് പരിശോധന നടത്തും. കണ്ണപ്പന്‍കുണ്ട് അങ്ങാടിക്ക് സമീപം കൊടുവള്ളി സ്വദേശി ഉമ്മർ ഹാജിയുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ പറമ്പിലാണ് വലിയ ശബ്ദത്തോടെ ഞായറാഴ്ച വൈകീട്ട് ആറരയോടെ പൊട്ടിത്തെറിയുണ്ടായിരുന്നത്. തെങ്ങിൻ തോപ്പിനോട് ചേർന്ന് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതിന് സമീപമാണ് വലിയ ശബ്ദത്തിൽ പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനം നടന്ന സ്ഥലത്തെ മണ്ണിളകിയ നിലയിലായിരുന്നു.. താമരശ്ശേരി പോലീസ് ഞായറാഴ്ച സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post