Trending

അച്ഛൻ്റെ ഓട്ടോറിക്ഷയ്ക്ക് അടിയില്‍ പെട്ട് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം


ഓട്ടോറിക്ഷയ്ക്ക് അടിയില്‍ പെട്ട് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം. ഇടുക്കി വെള്ളിലാംകണ്ടത്താണ് ദാരുണ സംഭവം നടന്നത്. അച്ഛന്‍ പുറത്തേക്ക് പോകാനായി വാഹനം എടുക്കുമ്പോള്‍ മകള്‍ ഓട്ടോയ്ക്ക് പിന്നിലേക്ക് ഓടിയെത്തുകയായിരുന്നു.

വെള്ളിലാകണ്ടം സ്വദേശികളായ സജേഷ് – ശ്രീക്കുട്ടി ദമ്പതികളുടെ മകള്‍ ഹൃദികയാണ് മരിച്ചത്. കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് കുട്ടിയുടെ മൃതദേഹം.

ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. തന്റെ മകള്‍ പിന്നില്‍ നില്‍ക്കുന്നത് ശ്രദ്ധിക്കാതെ പിതാവ് ഓട്ടോ എടുത്തപ്പോഴാണ് അപകടമുണ്ടായത്.

T News

working in the field of advertising and printing

Post a Comment

Previous Post Next Post