Trending

ചുങ്കത്ത് ടിപ്പർ ലോറി ദേഹത്ത് കയറി യുവതി മരിച്ചു


താമരശ്ശേരി ചുങ്കം ഫോറസ്റ്റ് ഓഫീസിന് സമീപത്ത് വെച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു.

പനംതോട്ടം ഓർക്കിഡ് ഹൗസിംഗ് കോളനിയിലെ താമസക്കാരിയായ ഫാത്തിമ സാജിത (30) ആണ് മരിച്ചത്.

കുട്ടിയെ സ്കൂൾ ബസ്റ്റിൽ കയറ്റാൻ എത്തിയപ്പോൾ ബാലുശ്ശേരി ഭാഗത്തു നിന്നും ചുങ്കം ഭാഗത്തേക്ക് വന്ന റോഡ് കരാറുകാരായ ശ്രീ ധന്യ കൺസ്ട്രക്ഷൻ എന്ന കമ്പനിയുടെ ടിപ്പറാണ് ശരീരത്തിൽ കയറി ഇറങ്ങിയത്. യുവതി സംഭവസ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു.



ഭർത്താവ്: ആബിദ് അടിവാരം.
മക്കൾ: സമാൻ, ദിയ, ദിൽസാൻ. ആരിഫ്.

കോരങ്ങാട് മജീദ് മാസ്റ്ററുടെ മകളാണ്.
മാതാവ്: റംല


T News

working in the field of advertising and printing

Post a Comment

Previous Post Next Post