Trending

മൂലമറ്റത്ത് ഉരുൾപൊട്ടി ഒരു കുടുംബത്തിലെ 5 പേർ ഒലിച്ചുപോയി ; 2 മൃതദേഹം കണ്ടെടുത്തു


തൊടുപുഴ: മൂലമറ്റത്തിനടുത്തു കാഞ്ഞാറിൽ  ഉരുൾപൊട്ടി ഒരു കുടുംബത്തിലെ 5 പേർ ഒലിച്ചുപോയി. കാഞ്ഞാർ സംഗമം മാളിയേക്കൽ കോളനിക്ക് മുകളിലാണ്  ഉരുൾ പൊട്ടിയത്.

ചിറ്റടിചാലിൽ സോമൻ, ഭാര്യ ജയ, മകൾ ഷിമ, ഷിമയുടെ മകൻ ആദിദേവ(നാല് ),സോമന്റെ അമ്മ തങ്കമ്മ എന്നിവരെയാണ് ഉരുളെടുത്തത്. ഇതിൽ തങ്കമ്മയുടെയും ആദിദേവിന്റെയും  മൃതദേഹം കണ്ടെത്തി.

തിങ്കൾ പുലർച്ചെ നാലോടെയാണ് സംഭവം. നാലുപേർക്കായി ഫയർഫോഴ്‌സും നാട്ടുകാരും തിരച്ചിൽ തുടരുകയാണ്. കനത്ത മഴവെള്ളപാച്ചിലിൽ സോമന്റെ വീട് പൂർണമായും തകർന്നു.

രാത്രി പത്തരയോടെയാണ് പ്രദേശത്ത് കനത്തമഴ തുടങ്ങിയത്. രാവിലെ മഴ അൽപം ശമിച്ചതിനാൽ രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുന്നുണ്ട്.

T News

working in the field of advertising and printing

Post a Comment

Previous Post Next Post