Trending

40 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച റോഡ് തകർന്നു;പഞ്ചായത്ത് സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ഓംബുഡ്സ്മാൻ.




കട്ടിപ്പാറ: കട്ടിപ്പാറ (Kattippara ) ഗ്രാമപഞ്ചായത്ത് 40 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച കട്ടിപ്പാറ കൃഷിഭവൻ - മൃഗാശുപത്രി  ബൈപ്പാസ് റോഡ് ഉദ്ഘാടനം കഴിഞ്ഞു ആഴ്ചകൾക്കകം പൊട്ടിപ്പൊളിഞ്ഞു വിണ്ടുകീറി കുഴികൾ രൂപപ്പെട്ട് തകർന്നതിനെതിരെ ലഭിച്ച പരാതിയിലാണ് ഓംബുഡ്സ്മാൻ റിപ്പോർട്ട് തേടിയത്.

റോഡ് തകർന്നതിനെതിരെ  ആർ.എം.പി.ഐ പഞ്ചായത്ത് കമ്മിറ്റി കമ്മിറ്റിയാണ്  പരാതി നൽകിയത്.

 ഇന്ന് നടന്ന ഓൺലൈൻ വിചാരണയിൽ
പഞ്ചായത്ത് സെക്രട്ടറിയോട് വിശദീകരണം ചോദിക്കുകയും വിഷയത്തിൽ എൻജിനീയറെ ചുമതലപ്പെടുത്തി സാങ്കേതിക പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാനും റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് നടപടി വേഗത്തിലാക്കാനും
അല്ലാത്തപക്ഷം കരാറുകാരിൽ നിന്ന് ഫണ്ട് റിക്കവറി ചെയ്യുന്നതിനുള്ള  നടപടിയിലേക്ക് നീങ്ങുമെന്നും ഓംബുഡ്സ്മാൻ അറിയിച്ചു..

 വിചാരണയിൽ ആർ.എം.പി.ഐ പഞ്ചായത്ത് കോഡിനേറ്റർ നവാസ് പ്ലാപ്പറ്റയും മുസ്തഫ പൂലോടും  ഹാജറായി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post