പന്നൂർ : സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പന്നൂർ ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിന്റെ തനത് പരിപാടി ' ശൗര്യവീർ 2022' സമാപിച്ചു.
2008 ലെ മുംബൈ ഭീകരാക്രമണ പ്രതിരോധനിരയിൽ അണിനിരന്ന് മാരകമായി മുറിവേൽക്കുകയും രാജ്യം ശൗര്യചക്ര നൽകി ആദരിക്കുകയും ചെയ്ത എൻ. എസ്. ജി കമാൻഡോ ഹവിൽദാർ പി. വി. മനേഷിനെ അധ്യാപകർ , വിദ്യാർത്ഥികൾ , ജനപ്രതിനിധികൾ , പി.ടി.എ ,എം.പി.ടി എ ഭാരവാഹികൾ ,എസ്.എസ് ജി ,വിദ്യാലയ വികസന സമിതി എന്നിവർ ചേർന്ന് ആദരിച്ചു.
കണ്ണൂർ അഴിക്കോട് സ്വദേശിയായ ഹവിൽദാർ പി.വി മനേഷിനെ ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ തുറന്ന വാഹനത്തിൽ സ്കൂളിലേക്ക് ആനയിച്ചു. സ്കൂളിൻ്റെ ഉപഹാരം പി.വി മനേഷിന് ബ്ലോക് പഞ്ചായത്ത് മെമ്പർ ടി.എം രാധാകൃഷ്ണൻ , ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഇന്ദു സനിത്ത് ,വഹീദ ടീച്ചർ ,വി പി അശ്റഫ് , ഹെഡ്മിസ്ട്രസ് സി.പി ജമീല ,പി ടി.എ പ്രസിഡണ്ട് വി.അബ്ദുൽ അസീസ് , എ.കെ.മുഹമ്മദ് അശ്റഫ്, സി.കെ മുസ്തഫ എന്നിവർ ചേർന്ന് സമർപ്പിച്ചു. സ്കൂളുമായി നേരിട്ട് ബന്ധമുള്ള ജവാന്മാരായ ചന്ദ്രൻ കിടാവ് ,വിനോദ് കുമാർ ,കെ.കെ മജീദ് ,ഒ. കെ.രതീഷ് , ടി.നിഷാദ് എന്നിവർക്ക് പി.വി മനേഷ് ഉപഹാരങ്ങൾ നൽകി. സൈനിക സേവനത്തിൻ്റെ ദീപ്തസ്മരണകൾ അദ്ദേഹം സദസുമായി പങ്ക് വെച്ചു.
സ്കൂളിലെ മുഴുവൻ കുട്ടികളും അണിനിരന്ന പ്രത്യേക അസംബ്ലിയെ പി.വി മനേഷ് അഭിസംബോധന ചെയ്തത് വിദ്യാർത്ഥികൾക്ക് പുത്തനുണർവ് പകർന്നു.
