Trending

ഋതുമതിയായ മുസ്‌ലിം പെണ്‍കുട്ടിക്ക് 18 വയസ് ആയില്ലെങ്കിലും വിവാഹം കഴിക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി


ന്യൂഡല്‍ഹി: ഋതുമതിയായ മുസ്‌ലിം പെണ്‍കുട്ടിക്ക് 18 വയസ് ആയില്ലെങ്കിലും വിവാഹം കഴിക്കാമെന്നും വിവാഹത്തിന് രക്ഷിതാക്കളുടെ സമ്മതം ആവശ്യമില്ലെന്നും ഡല്‍ഹി ഹൈക്കോടതി വിധി. ഇത്തരം കേസുകളില്‍ ഭര്‍ത്താവിനെതിരേ പോക്‌സോ കേസ് എടുക്കാനാകില്ലെന്നും ജസ്റ്റിസ് ജസ്മീത് സിംങ് വ്യക്തമാക്കി.

ഈ വര്‍ഷം ആദ്യം ബീഹാറില്‍ വച്ച് വിവാഹിതരായ മുസ്ലിം ദമ്പതികളുടെ ഹര്‍ജി പരിഗണിച്ചാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചു നടന്ന വിവാഹത്തില്‍ വിവാഹ സമയത്ത് പെണ്‍കുട്ടിക്ക് 15 വയസായിരുന്നു പ്രായം. വിവാഹത്തിന് ശേഷം പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ പെണ്‍കുട്ടിയുടെ മതാപിതാക്കള്‍ ഭര്‍ത്താവിനെതിരേ കേസ് നല്‍കുകയായിരുന്നു. പോക്‌സോ നിയമ പ്രകാരം കേസെടുക്കണമെന്നായിരുന്നു ആവശ്യം.(Muslim Girl)


T News

working in the field of advertising and printing

Post a Comment

Previous Post Next Post