Trending

മധ്യപ്രദേശിൽ മലിനജലം കുടിച്ച് രണ്ട് പേര്‍ മരിച്ചു, 45 പേര്‍ ചികിത്സയിൽ


ഭോപ്പാൽ : മധ്യപ്രദേശിൽ മലിന ജലം കുടിച്ച് രണ്ടു പേർ മരിച്ചതായി റിപ്പോർട്ട്. നാല്പത്തഞ്ചു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേന്ദ്ര ജലശക്തി സഹമന്ത്രി പ്രഹ്ളാദ് പട്ടേലിൻറെ ലോക്സഭ മണ്ഡലത്തിലാണ് സംഭവം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

 പ്രായമായ ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. ആരോ​ഗ്യവിദ​ഗ്ധർ‌ വീട്ടിലെത്തുന്നതിന് മുമ്പുതന്നെ ഇവർ മരിച്ചിരുന്നു. ​ആരോ​ഗ്യനില ​ഗുരുതരമായ 10 പേർ ദാമോയിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. 

മലിനജലം കുടിച്ചത് വഴി ​ഗുരുതര ഉദരരോ​ഗങ്ങളാണ് ബാധിച്ചിരിക്കുന്നതെന്ന് ജില്ലാ ആശുപത്രിയിലെ ഡോക്ടർ പറഞ്ഞു. ആരോ​ഗ്യവിഭാ​ഗം ​ഗ്രാമത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ടെന്നും രോ​ഗികളെ പരിശോധിച്ച് വരികയാണെന്നും ആശുപത്രിയിലെ സീനിയർ ‍ഡോക്ടർ സച്ചിൻ മലായ്യ പറഞ്ഞു. ​ഗ്രാമത്തിലെ നിരവധി പേർക്ക് അതിസാരമുണ്ടെന്ന് രോ​ഗികളിലൊരാൾ പറഞ്ഞതായി ഡോക്ടർ വ്യക്തമാക്കി. 

മഴവെള്ളം കിണറ്റിലേക്ക് ഒലിച്ചിറങ്ങി കിണറ് മലിനമായിരിക്കുന്നുവെന്നും ഈ കിണറ്റിലെ വെള്ളമാണ് എല്ലാവരും കുടിക്കുന്നതെന്നും രോ​ഗി പറഞ്ഞു. 
T News

working in the field of advertising and printing

Post a Comment

Previous Post Next Post