താമരശ്ശേരി: ഗ്രാമപഞ്ചായത്തിൽ പുതിയ സംരംഭകരെ കണ്ടെത്തുന്നതിനായും, നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായുമുള്ള ഗ്രാമപഞ്ചായത്തിന്റെ പരിപാടിയായ youth innovation programme - Together we canന്റെ ഭാഗമായി സംരംഭകർക്കായുള്ള table talk നടത്തി
ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ. ടി. അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ എ. അരവിന്ദൻ (ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ) ആദ്ധ്യക്ഷ്യം വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അയൂബ് ഖാൻ ചടങ്ങിൽ ആശംസ അറിയിച്ചു സംസാരിച്ചു. യൂത്ത് കോർഡിനേറ്റർ അൻഷാദ് പദ്ധതിയെപ്പറ്റി വിശദീകരിച്ചു സംസാരിച്ചു.
കൊടുവള്ളി ബ്ലോക്ക് ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ അയോണ ജോര്‍ജ്ജ്, സ്റ്റേറ്റ് പ്ലാനിങ് ബോർഡിലെ പരമ്പരാഗത വ്യവസായങ്ങള്‍ വര്‍ക്കിങ് ഗ്രൂപ്പ് അംഗം, അബ്ദുൽ അസീസ് സി. പി., താമരശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജയ്സെൻ നെടുമ്പാല, വ്യവസായ വകുപ്പ് ഇന്റേൺ വിഷ്ണു കെ. എന്നിവർ tabletalk ൽ സംരംഭകരുടെ സംശയങ്ങൾക്കു് മറുപടി നൽകി.

