താമരശ്ശേരി: SYS സാന്ത്വനം ചുങ്കം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പ്രദേശത്തെ SSLC,PLUS TWO പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചു.
ചടങ്ങിൽ പ്രവാസി ഭാരദീയ പുരസ്കാർ ജേതാവ് അഷ്റഫ് താമരശ്ശേരി മുഖ്യ അതിഥിയായിരുന്നു.
മുൻ ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ പി സി ഇബ്രാഹിം മാസ്റ്റർ അധ്യക്ഷം വഹിച്ച ചടങ്ങിൽ പി സി എ റഹീം സ്വാഗതം പറഞ്ഞു.
പ്രവാസി ഭാരതീയ പുരസ്കാർ ജേതാവ് അഷ്റഫ് താമരശ്ശേരി പരിപാടി ഉദ്ഘാടനം നിർവഹിച്ച. ചടങ്ങിൽ ഷമീർ എടവലം (KVVES ചുങ്കം യൂണിറ്റ് സെക്രട്ടറി), ഹനീഫ മാസ്റ്റർ കോരങ്ങാട്, പി സി പക്കർകുട്ടി മാസ്റ്റർ,മുഈനുദ്ദീൻ പി സി, സാലി ചുങ്കം, എന്നിവർ ആശംസകൾ നേർന്നു.SYS യൂണിറ്റ് പ്രസിഡൻ്റ് ഹാരിസ് പി സി നന്ദി പറഞ്ഞു.
